Please select from the following:
അമല മെഡിക്കൽ കോളേജിൽ അമ്മയും കുഞ്ഞും പദ്ധതി ഗുണഭോക്താക്കളുടെ സംഗമം കെനിയെൻ മിഷനറി ഫാ.ജേക്കബ് ആച്ചാണ്ടി ഉദ്ഘാടനം ചെയ്തു. എല്ലാവർഷവും 100 ഗർഭിണികൾക്കും അവർക്ക് ജനിക്കുന്ന ശിശുക്കൾക്കും പൂർണ്ണമായും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി ഇതിനോടകം 6 എഡിഷൻ പൂർത്തിയാക്കി. അമല ഡയറക്ടർ ഫാദർ ജൂലിയസ് അറക്കൽ, ഫാദർ ഇഗ്നേഷ്യസ് ചാലിശ്ശേരി, ഫാദർ ജോസഫ് മംഗലൻ, ജോയിന്റ് ഡയറക്ടർ ഫാദർ ഷിബു പുത്തൻപുരയ്ക്കൽ, ഗൈനക്കോളജി പ്രൊഫസർ പി.എസ്. രമണി, പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. കല്യാണി പിള്ള, കോഡിനേറ്റർ സിസ്റ്റർ ഡോ. ലുസല്ല CMC എന്നിവർ പ്രസംഗിച്ചു.