Please select from the following:
അമല മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച മുലയൂട്ടൽ വാരാചരണ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ജയ്സൺ മുണ്ടൻമാണി സി. എം ഐ നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, ശിശുരോഗ വിഭാഗം മേധാവി ഡോ. കല്യാണി പിള്ള, നിയനെറ്റോളജിസ്റ്റ് ഡോ. രോഹിത്, ഡോ സിസ്റ്റർ ജൂലിയ,ഡോ. രേഷ്മ,പീഡിയാട്രിക് സർജൻ ഡോ. ശ്രീകാന്ത്, പീഡിയാട്രീഷൻമാരായ ഡോ സുനിൽ കെ മേനോൻ, ഡോ. ദേവിക എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ പ്രശസ്ത സേവനം കാഴ്ചവച്ച നിയോനേറ്റൽ, പീഡിയാട്രിക് ഐ. സി. യു, ലേബർറൂം എന്നിവിടങ്ങളിലെ നേഴ്സുമാരെ ആദരിച്ചു. ക്വിസ്,റീൽസ്,ലോഗോ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും നൽകി.